ഹരിപ്പാട് : മണ്ണാറശാല റോട്ടറി ക്ലബ്ബ്, അകം കുടി ബഥേൽ മാർത്തോമ ഇടവക, മിത്രം ആതുര സാംസ്കാരിക സമിതി ഹരിപ്പാട് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ഡോ കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ വിദഗ്ധർ നയിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 29 ന് നടത്തുമെന്ന് മണ്ണാറശാല റോട്ടറി ക്ലബ്ബ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ബഥേൽ മാർത്തോമാ ചർച്ച് ഹാളിൽ നടത്തപ്പെടുന്ന ക്യാമ്പിൽ ഹൃദയാരോഗ്യ വിഭാഗത്തോടൊപ്പം, ഓർത്തോ, ന്യൂറോ, ജനറൽ മെഡിസിൻ വിഭാഗങ്ങളിലും പരിശോധനകൾ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സൗജന്യ പ്രാഥമിക ലാബ് പരിശോധന, മരുന്നുകളുടെ സൗജന്യ വിതരണം, ഡോ. കെ എം ചെറിയാൻ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ കുറഞ്ഞ നിരക്കിലുള്ള തുടർ പരിശോധനകളും ചികിത്സകളും ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. 29 ഞായറാഴ്ച രാവിലെ 10ന് ഹരിപ്പാട് മുനിസിപ്പൽ ചെയർമാൻ കെ കെ രാമകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
മണ്ണാറശാല റോട്ടറി ക്ലബ് പ്രസിഡന്റ് പി ജി ഗോപകുമാർ അധ്യക്ഷത വഹിക്കും. അകംകൂടി ബഥേൽ മാർത്തോമ ചർച്ച് വികാരി റവ ബൈജു പാപ്പച്ചൻ വിശിഷ്ട അതിഥിയാവും. ചർച്ച് സെക്രട്ടറി പിടി സൈമൺ, മിത്രം ആതുര സാംസ്കാരിക സമിതി പ്രസിഡന്റ് രവീന്ദ്രനാഥൻ നായർ, സെക്രട്ടറി അമ്പിളി, റോട്ടറി സോൺ 23 അസിസ്റ്റന്റ് ഗവർണർ സുരേഷ് ഭവാനി, റോട്ടറി ക്ലബ്ബ് 3211 ഡിസ്ട്രിക്ട് ചെയർമാൻ എം ആർ ആൻഡ് ട്രെയിനിങ് ഫെസിലിറ്റേറ്റർ ബി രവികുമാർ, കെ എം സി ഐ എം എസ് ഹെൽത്ത് കെയർ പ്രമോഷൻസ് മാനേജർ പ്രിൻസ് ജോർജ്, റോട്ടറി ക്ലബ്ബ് സെക്രട്ടറി സോണി എന്നിവർ പ്രസംഗിക്കും.
വാർത്താ സമ്മേളനത്തിൽ മണ്ണാറശാല റോട്ടറി ക്ലബ് പ്രസിഡന്റ് പി ജി ഗോപകുമാർ, സോൺ 23 അസിസ്റ്റന്റ് ഗവർണർ സുരേഷ് ഭവാനി, റോട്ടറി ക്ലബ്ബ് 3211 ഡിസ്ട്രിക്ട് ചെയർമാൻ എം ആർ ആൻഡ് ട്രെയിനിങ് ഫെസിലിറ്റേറ്റർ ബി രവികുമാർ, ബിനു വാഴപ്പള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.

.jpeg)